ഫുട്ബാൾ ക്യാമ്പ്
Friday 03 April 2026 12:25 AM IST
കൊല്ലം: ശ്രീനാരായണ കോളേജും ക്വയ്ലോൺ അത്‌ലറ്റിക് ക്ലബും സംയുക്തമായി നടത്തുന്ന ഫുട്ബാൾ വേനലവധി ക്യാമ്പ് ശ്രീനാരായണ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്.ലൈജു ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് മേധാവി ഡോ. ഗിരീഷ് ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ക്യു.എ.സി സെക്രട്ടറി രാജ്മോഹൻ, എസ്.എൻ ട്രസ്‌റ്റ് ബോർഡ് അംഗം പ്രമോദ് കണ്ണൻ എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പ് ചീഫ് കോച്ച് രാജേഷ് മോഹൻ നന്ദി പറഞ്ഞു. 50 ഓളം കുട്ടിൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഇവരുടെ രക്ഷകർത്താക്കളും സന്നിഹിതരായിരുന്നു.