ജലവിതരണം മുടങ്ങും

Friday 03 April 2026 12:30 AM IST

കൊല്ലം: നാഷണൽ ഹൈവേ ജോലികളുമായി ബന്ധപ്പെട്ട് മൈലക്കാട് ഭാഗത്ത് ജിക്ക മീനാട് കുടിവെള്ള പദ്ധതിയുടെ ട്രാൻസ്മിഷൻ ലൈനിലുണ്ടായ ലീക്കിനെ തുടർന്ന് അടിയന്തര പരിഹാര പ്രവൃത്തികളുമായി ബന്ധപ്പെട്ട് കൊട്ടിയം, മയ്യനാട്, കൊല്ലം മേഖലകളിലേക്കുള്ള ജലവിതരണം നാളെ വൈകുന്നേരം വരെ പൂർണമായും തടസപ്പെടും. ജനങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് പനംകുറ്റിമല ഹെഡ് വർക്സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.