പങ്കാളിത്ത പെൻഷൻ പിൻവലിക്കണം

Friday 03 April 2026 12:31 AM IST

കൊല്ലം: സർക്കാർ ജീവനക്കാരുടെ സാമൂഹ്യ സുരക്ഷയെ ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആർ.പ്രദീപ്കുമാർ ആവശ്യപ്പെട്ടു. എൻ.ജി.ഒ സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാ നവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വഞ്ചനാദിനം കളക്ടറേറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് ബി.എസ്.പ്രദീപ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ് തേവള്ളി, സംസ്ഥാന വനിതാ വിഭാഗം ജോ. കൺവീനർ എൻ.വി.ശ്രീകല, ജില്ലാ ട്രഷറർ ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.