സംസ്ഥാന ആദിവാസി ഏകോപന സമിതി

Friday 03 April 2026 1:14 AM IST

തിരുവനന്തപുരം: സംസ്ഥാന ആദിവാസി ഏകോപന സമിതിയുടെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് യോഗം ചേർന്നു. യോഗത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ എല്ലാവിധ പിന്തുണയും നൽകാൻ തീരുമാനിച്ചു. സംസ്ഥാന ഏകോപന സമിതി ചെയർമാൻ കള്ളിക്കാട് പി.സദാശിവൻകാണി അദ്ധ്യക്ഷത വഹിച്ചു.തുടർഭരണത്തിൽ നീതി ലഭിക്കുന്നില്ലെന്നും ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ യു.ഡി.എഫിന് മാത്രമേ കഴിയുകയുള്ളൂവെന്നും യോഗം വിലയിരുത്തി.

2001ൽ യു.ഡി.എഫ് സർക്കാരാണ് ആദിവാസി മാസ്റ്റർ പ്ലാനും ഭൂമിയില്ലാത്ത മുഴുവൻ ആദിവാസികൾക്കും ഒരേക്കർ മുതൽ 5 ഏക്കർ വരെ ഭൂമി കണ്ടെത്താം എന്നും ഇന്നുള്ള ഭൂമിക്ക് പട്ടയം നൽകാമെന്നും സംവരണ നിയമങ്ങൾ പാലിക്കണമെന്നും ഉത്തരവുകൾ കൊണ്ടുവന്നത്. അതിനാൽ യു.ഡി.എഫിന് വോട്ടുകൾ നൽകി വിജയിപ്പിക്കാൻ ആദിവാസി സമൂഹം തയ്യാറാവണമെന്നും പ്രസ്‌താവനയിൽ അറിയിച്ചു.