മമ്പാട് പഞ്ചായത്ത്   ജനപ്രതിനിധികൾ പ്രതിഷേധിച്ചു 

Friday 03 April 2026 1:47 AM IST

വണ്ടൂർ:സംസ്ഥാന സർക്കാരിൽ നിന്നും പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട വികസന ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മമ്പാട് ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികൾ പ്രതിഷേധ പ്രകടനം നടത്തി. പൊതുയോഗം പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ അബ്ദുൽ കരീം പുന്നപ്പാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷമീന കാഞ്ഞിരാല അദ്ധ്യക്ഷത വഹിച്ചു. എ.ഡി കെ.സി നസീം ഹബീബ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്തലിങ്ങൽ മുഹമ്മദാലി പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ. അഷ്രഫ് ടാണ, ഫായിസ്, യു. സിദ്ധിഖലി .എന്നിവർ സംസാരിച്ചു