അനിത തോമസ് നായരമ്പലത്ത്

Sunday 05 April 2026 1:06 AM IST
നായരമ്പലത്ത് എന്‍ഡിഎ സ്ഥാനാർത്ഥി അനിത തോമസിന്റെ പര്യടനം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സജി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: നായരമ്പലം പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി അനിത തോമസിന്റെ സ്ഥാനാർത്ഥി പര്യടനം സംഘടിപ്പിച്ചു. എറണാകുളം സിറ്റി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സജി ഉദ്ഘാടനം ചെയ്തു. അനിത തോമസിനൊപ്പം ബി.ജെ.പി ചെറായി മണ്ഡലം പ്രസിഡന്റ് ഷബിൻ ലാൽ തെക്കേടത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം. രവി, സംസ്ഥാന സമിതി അംഗം വി.വി. അനിൽ, സന്തോഷ്, സജിത്ത് കാക്കനാട്, ജിത്തു കൃഷ്ണ, ലക്ഷ്മി ജിതിൻ, ജിഷ സോബൻ, വിനിൽ എന്നിവർ പങ്കെടുത്തു.