അബ്ദുൾ ഗഫൂറിന്റെ പര്യടനം ആലങ്ങാട്

Sunday 05 April 2026 12:02 AM IST
കളമശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൾ ഗഫൂർ ആലങ്ങാട് പഞ്ചായത്തിലെ ആശാരിപ്പള്ളത്ത് വോട്ട് അഭ്യർത്ഥിക്കുന്നു

പറവൂർ: ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് കളമശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൽ ഗഫൂർ വോട്ട് അഭ്യർത്ഥിച്ചു. നീറിക്കോട് മെനേലിപ്പള്ളം, ലക്ഷംവീട്, ആശാരിപ്പള്ളം എന്നിവടങ്ങളിലാണ് സന്ദർശനം നടത്തിയത്. മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ തുടർവികസനം നടപ്പിലാക്കുമെന്ന് അബ്ദുൽ ഗഫൂർ ഉറപ്പ് നൽകി. ഈസ്റ്റർ -വിഷു ആശംസകൾ നേർന്നാണ് അബ്ദുൽ ഗഫൂർ മടങ്ങിയത്.