ജനഹൃദയങ്ങൾ കീഴടക്കി കെ. ജെ. മാക്സി

Sunday 05 April 2026 12:28 AM IST
കൊച്ചി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. മാക്സി പ്രചാരണത്തിനിടെ

മട്ടാഞ്ചേരി: കൊച്ചി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. മാക്സിയുടെ ഗൃഹസന്ദർശന പരിപാടിക്ക് ആവേശോജ്ജ്വല സ്വീകരണം. കൊച്ചി നഗരസഭയുടെ നടപടി വൈകുന്നതാണ് തുരുത്തി ഫ്ലാറ്റ് നിവാസികളുടെ ആശങ്കയ്ക്ക് കാരണമെന്ന് കെ.ജെ. മാക്സി. ഫോർട്ട്കൊച്ചി തുരുത്തി ഇരട്ട ടവർ പ്രദേശം, മെഹബൂബ് കോളനി എന്നിവിടങ്ങളിലെ ഗൃഹസന്ദർശനത്തിനിടെ നാട്ടുകാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ കേരള സർക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും നഗരസഭയാണ് കാലതാമസത്തിൽ വ്യക്തത വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന പ്രകടനപത്രിക പ്രകാശനത്തിൽ അദ്ദേഹം പങ്കെടുത്തു. തോപ്പുംപടി ജിയോ ജംഗ്ഷനിലെ എസ്.എൻ.ഡി.പി യോഗം ഓഫീസ്, ശ്രീ ഘണ്ടകർണ സ്വാമി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. പപ്പങ്ങമുക്ക്, മട്ടാഞ്ചേരി ലോബോ ജംഗ്ഷൻ, അസ്റാജ് ബിൽഡിംഗ് എന്നിവിടങ്ങളിലെ ഗൃഹസന്ദർശനത്തിന് ശേഷം സി.പി.എൽ.യു സി.ഐ.ടി.യു സംഘടിപ്പിച്ച വാഹന റാലിയിലും അദ്ദേഹം പങ്കെടുത്തു.