ദുഃഖവെള്ളി ആചരണം

Sunday 05 April 2026 1:31 AM IST
ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ദുഃഖവെള്ളി ആചരണം.

പട്ടാമ്പി: ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു. പ്രഭാത നമസ്‌കാരത്തോടുകൂടി ശുശ്രൂഷകൾക്ക് തുടക്കമായി. പള്ളിക്ക് ചുറ്റും വികാരി ഫാ.അബ്രഹാം യാക്കോബ് സ്ലീബ വഹിച്ച് പ്രദക്ഷിണം നടത്തി. ആറാം മണി, ഒമ്പതാംമണി നമസ്‌കാരങ്ങൾക്ക് ശേഷം ദുഃഖവെള്ളിയെ അനുസ്മരിച്ച് വികാരി വചന സന്ദേശം നൽകി. പഴമ വായന, ശ്‌ളീഹവായന, ഏവൻ ഗേലിയോൻ വായനക്ക് ശേഷം സ്ലീബാ വന്ദനവ്, യേശുവിനെ അടക്കം ചെയ്യുന്നതിന്ന് അനുസ്മരിച്ച് പള്ളിക്ക് ചുറ്റും രണ്ടാമത്തെ പ്രദിക്ഷണം, സ്‌ളീബ ആഘോഷം, അവതു മാലാഖ, കബറടക്കവും വിശ്വാസപ്രമാണത്തോടുകൂടി ദുഃഖവള്ളി ശുശ്രൂഷകൾ സമാപിച്ചു. യേശുവിനെ ദാഹിച്ചപ്പോൾ കൈയ്പ്പും കാടിയും നൽകിയതിനെ അനുസ്മരിച്ചു വിശ്വാസികൾ എല്ലാവരും കൈയ്പ്പ് നീരും ഭക്ഷിച്ചു. ഇന്നലെ രാവിലെ പത്തിന് മരിച്ചു പോയവർക്കുവേണ്ടി കുർബാനയും ഉണ്ടായി.