ഇന്നും നാളെയും അമിത് ഷാ സംസ്ഥാനത്ത്
Sunday 05 April 2026 12:23 AM IST
തിരുവനന്തപുരം:രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ സംസ്ഥാനത്തെത്തി. വൈകിട്ട് കോഴിക്കോട്ടെത്തിയ അമിത്ഷാ ഇന്ന്(5-04-2026) രാവിലെ പത്തിന് ബേപ്പൂരിൽ റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലേക്ക് പോകുന്ന കേന്ദ്രമന്ത്രി വൈകിട്ട് മൂന്നിന് കുന്നത്തുനാട് മണ്ഡലത്തിൽ പൊതുസമ്മേളനത്തിൽ സംസാരിക്കും.അവിടെ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തി വൈകിട്ട് ആറേകാലിന് കാട്ടക്കടമണ്ഡലത്തിൽ പൊതുസമ്മേളനത്തിൽ സംസാരിക്കും. അതിന് ശേഷം രാത്രി ഹൈസിന്ത് ഹോട്ടലിൽ ചേരുന്ന പ്രവാസി പ്രവർത്തക സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.നാളെ(6-04-2026)രാവിലെ 11ന് ആലപ്പുഴയിൽ ഹരിപ്പാട് മണ്ഡലത്തിൽ റോഡ് ഷോയിലും പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് തിരുവനന്തപുരത്ത് തിരിച്ചെത്തി രണ്ടുമണിയോടെ ഡൽഹിക്ക് മടങ്ങും.