സ്റ്റേറ്റ് ലെവൽ മീഡിയ ട്രെയിനിംഗ്
Sunday 05 April 2026 12:57 AM IST
കൊല്ലം: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ലെവൽ മീഡിയ ട്രെയിനിംഗ് ആൻഡ് റിട്രീറ്റ് മേയ് 29, 30, 31 തീയതികളിൽ ആശ്രാമം പുന്നത്താനം ജംഗ്ഷനിലെ വിശ്വജ്യോതി ഭവനിൽ സംഘടിപ്പിക്കും. മീഡിയ വിംഗ് നാഷണൽ കോ ഓർഡിനേറ്റർ ഡോ.ബി.കെ.ശാന്തനു, വൈസ് ചെയർപേഴ്‌സൺ ബി.കെ.സരള, റായ്പൂർ ഭാരത് എക്‌സ്‌പ്രസ് എഡിറ്റർ പ്രിയങ്ക കൗശൽ, ജനതന്ത്ര ഡോട്ട് കോം എഡിറ്റർ ബി.കെ.വിശാൽ, ഡോ. ബി.കെ.സോമനാഥ് എന്നിവർ നേതൃത്വം നൽകും. സെമിനാർ സ്വാഗതസംഘം യോഗം വിശ്വജ്യോതി ഭവനിൽ ഇന്ന് രാവിലെ 10ന് നടക്കും.