ബാലഭവനിൽ സ്നേഹാദരം
Sunday 05 April 2026 12:58 AM IST
കൊല്ലം: സിനിമാ സംഗീതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര പിന്നണി ഗായികയും കൊല്ലം ജവഹർ ബാലഭവൻ പൂർവ വിദ്യാർത്ഥിയുമായ പ്രൊഫ. എൻ.ലതികയ്ക്ക് നാളെ രാവിലെ 10ന് ബാലഭവനിൽ സ്നേഹാദരം അർപ്പിക്കും. രണ്ടുമാസത്തെ അവധിക്കാല കലാ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം പ്രൊഫ. എൻ.ലതിക നിർവഹിക്കും. ബാലഭവൻ 'അമ്മ' ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചെയർമാൻ എസ്.നാസർ അദ്ധ്യക്ഷനാകും. വൈസ് ചെയർമാൻ പ്രകാശ്.ആർ.നായർ പ്രൊഫ. എൻ.ലതികയ്ക്ക് ഉപഹാരം നൽകും. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.ഡി.ജോസ്, ആനയടി പ്രസാദ്, ബീന സജീവ്, ഗിരിജ സുന്ദരൻ, മാനേജർ എ.മുഹമ്മദ് നിസാർ എന്നിവർ ആശംസകൾ നേരും. അഡ്മിഷൻ തുടരുന്നു.