ഫില്ലറിൽ ഉയരപ്പാത ഉപേക്ഷിച്ചു
Sunday 05 April 2026 12:59 AM IST
ചാത്തന്നൂർ: ചാത്തന്നൂരിലെ ആർ.ഇ വാൾ ഒഴിവാക്കി ഫില്ലറിൽ ഉയരപ്പാത നിർമ്മിക്കണമെന്ന ആവശ്യം എൻ.എച്ച്.എ.ഐ നിരസിച്ചു. ചാത്തന്നൂർ സിറ്റിസൺസ് ഫാറം ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് രണ്ടുമാസത്തിനകം പരിഹാരം കാണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പാലക്കാട് ഐ.ഐ.ടിയിലെ പ്രൊഫസറുടെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര ഏജൻസിയുടെ അന്വേഷണത്തിൽ ആർ.ഇ വാൾ സുരക്ഷിതമെന്ന് കണ്ടെത്തി. 95% നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ വയഡക്ട് നിർമ്മാണം പ്രായോഗികമല്ലെന്ന് ദേശീയപാതാ അതോറിറ്റിക്ക് വേണ്ടി തിരുവനന്തപുരം മേഖലാ പ്രോജക്ട് ഡയറക്ടർ ദേബാപ്രസാദ് സാഹു രേഖാമൂലം അറിയിച്ചു.