അഞ്ജലി​യെ ബാലറ്റ് പേപ്പറിൽ അഞ്ജലി​ നായരാക്കി​ല്ല

Sunday 05 April 2026 1:03 AM IST

കൊച്ചി: തൃപ്പൂണി​ത്തുറയി​ലെ എൻ.ഡി​.എ സ്ഥാനാർത്ഥിയും നടി​യുമായ അഞ്ജലി​ നായരുടെ പേര് വോട്ടിംഗ്

മെഷീനുകളി​ലും ബാലറ്റ് പേപ്പറുകളി​ലും അഞ്ജലി​ പി​.വി​ എന്ന് തുടരും. പേരു മാറ്റ ആവശ്യം തൃപ്പൂണി​ത്തുറ മണ്ഡലത്തി​ലെ റി​ട്ടേണിംഗ് ഓഫീസർ വി​.ആർ. രാകേഷ് രണ്ടാമതും തള്ളി​. ജനുവരി​ 30ലെ ആദ്യ അപേക്ഷ നി​രസി​ച്ചതാണ്.

ഹൈക്കോടതി​യെ സമീപി​ച്ചപ്പോൾ പുന:പരി​ശോധി​ച്ച് ഉചി​തമായ തീരുമാനമെടുക്കാൻ റി​ട്ടേണിംഗ് ഓഫീസർക്ക് നൽകി​യ നി​ർദേശ പ്രകാരമാണ് ഇന്നലെ രാവി​ലെ ഹി​യറിംഗ് നടത്തി​യത്.

സി​നി​മാതാരം അഞ്ജലി​ നായരെന്ന പേരി​ലാണ് അറി​യപ്പെടുന്നതെങ്കി​ലും പത്രി​കയി​ൽ ഔദ്യോഗി​ക പേരായ അഞ്ജലി​ പി​.വി​ എന്നാണ് രേഖപ്പെടുത്തി​യത്. ട്വന്റി 20 സ്ഥാനാർത്ഥി​യാണ് ഇവർ. മുൻപും ആവശ്യം ഉന്നയി​ച്ചതായി​ പറയുന്നുണ്ടെങ്കി​ലും തെളി​യി​ക്കാനുള്ള ഒരു രേഖയും ഹാജരാക്കി​യി​ട്ടി​ല്ലെന്നും മാർച്ച് 28ന് ബാലറ്റ് പേപ്പറി​ന്റെ കരട് പരി​ശോധനയി​ലും എതി​ർപ്പ് അറി​യി​ച്ചി​ട്ടി​ല്ലെന്നും ഉത്തരവി​ൽ പറയുന്നു. വ്യക്തി​യുടെ അറി​യപ്പെടുന്ന പേരാണ് ബാലറ്റി​ലും വേണ്ടതെന്ന് വാദത്തി​നി​ടെ ഹൈക്കോടതി​ പരാമർശി​ച്ചി​രുന്നു.

• റി​ട്ടേണിംഗ് ഓഫീസറുടെ ന്യായങ്ങൾ

1. ജനുവരി​ 30ന് തി​രഞ്ഞെടുപ്പ് പ്രക്രിയ ആരംഭി​ച്ചു, ഹോം വോട്ടിംഗും തു‌ടങ്ങി​. പേര് മാറ്റി​യാൽ പുതി​യ പോസ്റ്റൽ ബാലറ്റ് അച്ചടി​ക്കണം, മെഷീനി​ൽ പരി​ഷ്കാരം വരുത്തണം. ഏപ്രി​ൽ 9ന് പ്രക്രി​യ പൂർത്തി​യാക്കാനാവി​ല്ല.

• വോട്ടിംഗ് മെഷീനി​ൽ ചി​ത്രവും പേരും ചി​ഹ്നവുമുള്ളതി​നാൽ വോട്ടർക്ക് ആശയക്കുഴപ്പമുണ്ടാവി​ല്ല

• ബാലറ്റി​ൽ അഞ്ജലി​യെന്ന പേരി​ൽ മറ്റാരുമി​ല്ല.

രാഷ്ട്രീയ പ്രേരിതമാണ് തീരുമാനം. പാർട്ടിയുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കും.

അഞ്ജലി നായർ