ബില്ലിൽ ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട: കിരൺ റിജിജു

Sunday 05 April 2026 1:54 AM IST

കു​ണ്ട​റ: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേ​ദ​ഗ​തി ബി​ല്ലിൽ ക്രൈസ്​ത​വ സ​ഭ​കൾ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കേ​ന്ദ്ര മ​ന്ത്രി കി​രൺ റി​ജിജു പ​റ​ഞ്ഞു. കു​ണ്ട​റ​യി​ലെ എൻ.ഡി.എ സ്ഥാ​നാർ​ത്ഥി ഡോ. റോ​ബിൻ രാ​ധാ​കൃ​ഷ്​ണ​ന്റെ തി​ര​ഞ്ഞെ​ടു​പ്പ് കൺ​വെൻ​ഷൻ ഇ​ള​മ്പ​ള്ളൂർ ക്ഷേ​ത്ര മൈ​താ​നി​യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്ര​തി​പ​ക്ഷ പാർട്ടികൾ ബി​ല്ലിൽ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വോ​ട്ടുബാ​ങ്കാ​യാണ് അ​വർ കാ​ണു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ താ​ത്​പ​ര്യ​ങ്ങൾ​ക്ക് വി​രു​ദ്ധ​മാ​യി കേ​ന്ദ്ര ​സർ​ക്കാർ യാ​തൊ​ന്നും ചെ​യ്യി​ല്ല. ഇ​ക്കാ​ര്യ​ത്തിൽ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കിൽ അ​ത് കേൾ​ക്കാൻ സർ​ക്കാർ ത​യ്യാ​റാ​ണ്. തീ​വ്ര​വാ​ദ​ ബന്ധമുള്ളവർക്കും, നിയമത്തിനും

രാ​ജ്യ താൽ​പ​ര്യ​ത്തി​നുംവി​രു​ദ്ധ​മാ​യി പ്ര​വർ​ത്തി​ക്കു​ന്ന​വർ​ക്കും മാ​ത്ര​മേ ഈ നി​യ​മ​ത്തെ ഭ​യ​പ്പെ​ടേ​ണ്ട​തു​ള്ളൂ​വെ​ന്നും കി​രൺ റി​ജി​ജു പ​റ​ഞ്ഞു