കെ.പി.പി നമ്പ്യാർ അവാർഡ് ഐ.എസ്.ആ‌‌ർ.ഒ ചെയ‌ർമാൻ ഡോ.നാരായണന് സമ്മാനിച്ചു

Sunday 05 April 2026 2:13 AM IST

തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതിക രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള കെ.പി.പി. നമ്പ്യാർ പുരസ്‌കാരം ഐ.എസ്.ആ‌‌ർ.ഒ ചെയ‌ർമാൻ ഡോ.വി.നാരായണന് സമ്മാനിച്ചു. സംസ്ഥാനത്തെ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന്റെ പിതാവ് കെ.പി.പി. നമ്പ്യാരുടെ സ്‌മരണയ്ക്കായി ഐ ട്രിപ്പിൾ ഇ കേരള സെക്ഷൻ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം . ഐ ട്രിപ്പിൾ ഇ ചെയർമാനും ഐ.ഐ.എസ് .ടി സീനിയർ പ്രൊഫസറുമായ ബി.എസ്. മനോജ് പുരസ്‌കാരം സമർപ്പിച്ചു.

ഐ.എസ് .ആർ.ഒ യുടെ അടുത്ത വിക്ഷേപണ ദൗത്യം മേയിൽ നടക്കുമെന്നും ഗഗൻയാൻ ദൗത്യം പുരോഗമിക്കുകയാണെന്നും ഡോ.വി.നാരായണൻ പറഞ്ഞു.

ഔട്ട്‌സ്റ്റാൻഡിംഗ് വിമൺ എൻജിനിയർ പുരസ്‌കാരം ഡി.ആർ.ഡി.ഒ എയ്‌റോ വിഭാഗം ഡയറക്‌ടർ ജനറൽ ഡോ. രാജലക്ഷ്‌മി മേനോന് സമ്മാനിച്ചു. ഫ്രണ്ട് ഓഫ് ഐ ട്രിപ്പിൾ ഇ (ഇൻഡസ്ട്രി) പുരസ്‌കാരം ഇൻആപ് ഇൻഫർമേഷൻ ടെക്നോളജീസിനും മികച്ച സ്റ്റാർട്ടപ്പിനുള്ള പുരസ്‌കാരം എറണാകുളം സാറ്റൺ സിസ്റ്റംസിനും നൽകി. ഔട്ട്സ്റ്റാൻഡിംഗ് അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരം ഡോ. ജോബിമോൾ ജേക്കബ് (പ്രൊഫസർ, തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജ്), ഔട്ട്സ്റ്റാൻഡിംഗ് റിസർച്ചർ പുരസ്‌കാരം ഡോ. മനസ് കുമാർ ജാന (ഐ.ഐ.ടി പാലക്കാട്), യംഗ് റിസർച്ചർ പുരസ്‌കാരം ഡോ. അനൂപ് സി.എസ്. (ഐ.ഐ.എസ്.ടി, തിരുവനന്തപുരം), മികച്ച പി.എച്ച്.ഡി തീസിസ്- ഡോ. നാരായണൻ പി.പി. (ഐ.ഐ.ടി പാലക്കാട്), മികച്ച യുവ എൻജിനീയർ പുരസ്‌കാരം റൂബിൻ ജോസ് പീറ്റർ (എൻ.പി.ഒ.എൽ - ഡി.ആർ.ഡി.ഒ) എന്നിവർക്കും സമ്മാനിച്ചു.