എഫ്.സി.ആർ.എ ഭേദഗതി ബിൽ : ബഡ്‌ജറ്റ് സമ്മേളനത്തിൽ ചർച്ചയുണ്ടാകില്ലെന്ന് സൂചന

Sunday 05 April 2026 2:14 AM IST

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളും ക്രൈസ്‌തവ സഭകളും അടക്കം രംഗത്തെത്തിയതിനിടെ, എഫ്.സി.ആർ.എ ഭേദഗതി ബില്ലിൽ പാർലമെന്റിലെ ബഡ്‌ജറ്റ് സമ്മേളനത്തിൽ ചർച്ചയുണ്ടാകില്ലെന്ന് സൂചന. ഏപ്രിൽ 16ന് പാർലമെന്റ് വീണ്ടും ചേരുമ്പോൾ ബിൽ ചർച്ചയ്ക്കെടുക്കാൻ സാദ്ധ്യത കുറവാണ്. വനിതാ സംവരണ ഭേദഗതി ബിൽ തുടങ്ങിയ ചർച്ച ചെയ്യാനാണ് സഭാ സമ്മേളനം. വിദേശ സംഭാവന വാങ്ങുന്ന സ്ഥാപനങ്ങളുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദായാൽ സ്വത്തുക്കൾ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേക്ക് മാറും തുടങ്ങിയ വ്യവസ്ഥകൾ വിവാദമായിരുന്നു.