ശിവഗിരിയിൽ 'ഗുരുസ്പർശ"ത്തിന് തുടക്കമായി
Sunday 05 April 2026 2:32 AM IST
ശിവഗിരി: കുട്ടികൾക്കായുള്ള അവധിക്കാല പഠനക്യാമ്പ് 'ഗുരുസ്പർശ"ത്തിന് ശിവഗിരിയിൽ തുടക്കമായി.ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മപ്രചരണ സഭാ മുൻസെക്രട്ടറി സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. തൃശൂർ കൊറ്റനല്ലൂർ ശിവഗിരി ശ്രീബ്രഹ്മാനന്ദാലയം സെക്രട്ടറി സ്വാമി അംബികാനന്ദ, ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചരണ സഭാ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, സഭാ പി.ആർ.ഒ ഡോ.സനൽ കുമാർ, പഠന ക്യാമ്പ് കോ- ഓർഡിനേറ്റർ ബ്രഹ്മചാരി ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ- ആദ്യ ക്ലാസും വിശദീകരണവും ഗുരുധർമ്മ പ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നിർവഹിച്ചു.