കൊടുംവിഷമുള്ള അണലി, 30 പന്നികൾ, 100 കുരങ്ങന്മാർ; തിരുവനന്തപുരത്തെ വീട്ടിൽ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്‌ച

Sunday 05 April 2026 2:02 PM IST

തിരുവനന്തപുരം ജില്ലയിലെ മേലെ മുക്കോല എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന്റെ പുറകിലെ വാതിൽ തുറന്നപ്പോൾ വലിയൊരു പാമ്പ് അടുക്കളയിൽ വച്ചിരുന്ന സാധനങ്ങൾക്കിടയിലേക്ക് കയറുന്നത് കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. വീട്ടുകാർ നന്നായി പേടിച്ചിച്ചുണ്ടെന്ന് വാവാ സുരേഷിന് മനസിലായി.

സ്ഥലത്തെത്തിയ വാവ വീട്ടുകാർ പറയുന്നത് കേട്ട് അതിശയിച്ചു. വീട്ടിൽ മുപ്പതോളം പന്നികൾ ഒന്നിച്ച് വരും, അതുപോലെ നൂറോളം കുരങ്ങുകളും. വന്നാൽ പരിസരമാകെ നശിപ്പിക്കും. അതിനിടയിലാണ് പാമ്പിന്റെ വരവ്. പെരുമ്പാമ്പ് എന്നാണ് വീട്ടുകാർ പറഞ്ഞത്. എന്തായാലും വാവ സുരേഷ് തെരച്ചിൽ തുടങ്ങി. ഇതിനിടയിൽ പാമ്പിനെ കണ്ടു. നല്ല വലുപ്പമുള്ള ഒരു സൂപ്പർ അണലി!

അങ്ങേയറ്റം ആക്രമണകാരിയായ അണലി കടിക്കാൻ വന്നെങ്കിലും തലനാരിഴയ്ക്കാണ് വാവ രക്ഷപ്പെട്ടത്. എല്ലാവരും ശ്വാസമടക്കിയാണ് അത് കണ്ടുനിന്നത്. കാണുക ഭീകരശബ്ദം പുറപ്പെടുവിക്കുന്ന അണലിയെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.