ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ഉദ്ഘാടനം
Sunday 05 April 2026 4:09 PM IST
കൊച്ചി: ശ്രീസുധീന്ദ്ര ആശുപത്രിയിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സഹായത്തോടെ സ്ഥാപിച്ച ഡിജിറ്റൽ എക്‌സ്റേ യൂണിറ്റും നവീകരിച്ച അത്യാഹിത വിഭാഗവും ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ് തോമസും അത്യാഹിത വിഭാഗം മുതിർന്ന ഡോക്ടർമാരായ ടി.എൽ.പി. പ്രഭു, കെ.എ. ചാക്കോ എന്നിവർ ചേർന്നും നിർവഹിച്ചു. ആശുപത്രി ബോർഡ് പ്രസിഡന്റ് രത്‌നാകര ഷേണായി, ജനറൽ സെക്രട്ടറി മനോഹർ പ്രഭു, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. സച്ചിൻ സുരേഷ്, ഡോ. അമ്മു ഭാസ്‌കർ തുടങ്ങിയവർ സംസാരിച്ചു.