എഫ്.സി.ആർ.എയിൽ പ്രതിഷേധം
Sunday 05 April 2026 4:20 PM IST
കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതിയിൽ ഇന്ത്യൻ ഹ്യുമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതി പ്രതിഷേധിച്ചു. നിയമം വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹികസേവന മേഖലകളിലെ നിരവധി സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കും. ക്രൈസ്തവസഭാ സ്ഥാപനങ്ങലുടെ നിലനിൽപ്പ് ഭീഷണിയിലാകുമെന്ന് യോഗം പറഞ്ഞു. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ, പ്രൊഫ. കെ.പി.ശങ്കരൻ, പ്രൊഫ. കെ.സി. എബ്രഹാം, ഡോ. ബാബു ജോസഫ്, പി.എ. ഷാനവാസ്, തോമസ് മാത്യു, സിബി മാഞ്ഞൂർ, കെ.ഡി. മാർട്ടിൻ, കബീർ ഹുസൈൻ, ജോർജ് കാട്ടുനിലത്ത്, സ്റ്റാൻലി പൗലോസ്, മുഹമ്മദ് സാദിക്ക് തുടങ്ങിയവർ സംസാരിച്ചു.