അണ്ടർ 19 സെവൻസ് ഫുട്ബാൾ മത്സരം 17, 18 തീയതികളിൽ

Monday 06 April 2026 1:06 AM IST

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജ്, എക്സൈസ് വകുപ്പ്, ചെങ്ങമനാട് പൊലീസ്, കുന്നുകര ഗ്രാമപഞ്ചായത്ത്, കുന്നുകര ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓൾ കേരള അണ്ടർ 19 സെവൻസ് ഫുട്ബാൾ മത്സരം 'കോൺജ്യുറാ 2K26" ഏപ്രിൽ 17, 18 തീയതികളിൽ കുന്നുകരയിലെ കോളേജ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ വിളിക്കുക. ഫോൺ: 9947961366.