ജില്ലാ കളക്ടർ ഗോത്രമേഖലയിൽ

Sunday 05 April 2026 8:14 PM IST

കൊച്ചി: വോട്ടവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി ജില്ലാ കളക്ടർ ജി.പ്രിയങ്ക, അസി. കളക്ടർ പാർവതി ഗോപകുമാർ എന്നിവർ ഗോത്രമേഖല സന്ദർശിച്ചു. വാര്യയംകുടി മേഖലയിലെ ഊരുകളിൽ പരമ്പരാഗത വാദ്യമേളങ്ങളോടെ കളക്ടറെ വരവേറ്റു. ഊരുമൂപ്പന്മാരെയും കാണിക്കാരെയും കളക്ടർ പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച സേവനം കാഴ്ചവച്ച ട്രൈബൽ പ്രമോട്ടർമാർക്കും ബി.എൽ.ഒമാർക്കും ഉപഹാരങ്ങൾ നൽകി. ഊരുമൂപ്പന്മാരുടെ നേതൃത്വത്തിൽ വോട്ടർമാർ പ്രതിജ്ഞയെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. കളക്ടറും നൃത്തം ചെയ്തു. താളുംകണ്ടം, പൊങ്ങുംചുവട്, പിണവൂർകുടി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. കൊച്ചിൻ ആർട്‌സ് ആൻഡ് സയൻസ്, മൂവാറ്റുപുഴ നിർമ്മല കോളേജുകളിലെ വിദ്യാർത്ഥികളും പങ്കെടുത്തു.