വോട്ടുത്സവത്തിൽ പെനാൽറ്റി ഷൂട്ടൗട്ട്

Monday 06 April 2026 12:13 AM IST
പെനാൽറ്റി ഷൂട്ടൗട്ട്

പെരിയ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ആവേശം പകർന്ന് പുല്ലൂർ പെരിയ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വിളംബര ഘോഷയാത്രയും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. പെരിയ ടൗണിൽ നിന്നുമാരംഭിച്ച ഘോഷയാത്ര പെരിയ ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് സ്കൂൾ മൈതാനത്ത് നടന്ന ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഡി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തകർക്കിടയിൽ വോട്ടിംഗിനോടുള്ള താൽപര്യം വർദ്ധിപ്പിക്കാനും മണ്ഡലത്തിൽ നൂറു ശതമാനം പോളിംഗ് ഉറപ്പാക്കാനുമാണ് മത്സരം സംഘടിപ്പിച്ചത്. പുല്ലൂർ പെരിയ സി.ഡി.എസ് ചെയർപേഴ്സൺ പി. പ്രീതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സരോജി സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോർഡിനേറ്റർ രമ്യ ഗിരീഷ്, സപ്പോർട്ടിംഗ് സ്റ്റാഫംഗങ്ങളായ മുരളി, മനീഷ്, ശാലിനി, വിജിത എന്നിവർ നേതൃത്വം നൽകി.