മാത്യു ടിക്കായി ഡി.ജെ സംഗീതവുമായി വിദ്യാർത്ഥികൾ

Monday 06 April 2026 12:10 AM IST
തിരുവല്ലയിൽ ഡിജെ സംഗീത പരിപാടിയുമായി വിദ്യാർത്ഥികൾ മാത്യു ടി ക്കൊപ്പം

തിരുവല്ല : അഡ്വ.മാത്യു ടി.തോമസിനൊപ്പം ആടിയുംപാടിയും വിദ്യാർത്ഥികൾ എൽ.ഡി.എഫ് വിജയത്തിനായി കൈകോർത്തു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾ നഗരത്തിൽ മാത്യു ടി.തോമസിനായി ഒത്തുചേർന്നു. മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഡി.ജെ സംഗീത പരിപാടിയുമായി അവർ ചുവടുവച്ചു. നഗരം ചുറ്റി സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ അഡ്വ.ആർ.സനൽകുമാർ, ഫ്രാൻസിസ് വി.ആന്റണി, ചെറിയാൻ പോളച്ചിറയക്കൽ, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.അമൽ എന്നിവർ സംസാരിച്ചു.