വോട്ടർമാരുമായി സംവദിച്ച് അഡ്വ.വർഗീസ് മാമ്മൻ
Monday 06 April 2026 12:11 AM IST
തിരുവല്ല : ഈസ്റ്റർദിന ശുശ്രൂഷകളിൽ പങ്കെടുത്തും വോട്ടർമാരെ നേരിൽകണ്ടും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മൻ. നിരണം കാട്ടുനിലം മാർത്തോമ പള്ളിയിലും കല്ലൂപ്പാറ വലിയപള്ളിയിലും ഈസ്റ്റർദിന കുർബാനയിൽ പങ്കെടുത്തു. തുടർന്ന് അഡ്വ.വർഗീസ് മാമ്മന്റെ സ്വന്തം വാർഡായ നഗരസഭയിലെ കുളക്കാട്ടിൽ ഭവനസന്ദർശനം നടത്തി വോട്ടർമാരെ നേരിൽകണ്ടു. നഗരസഭ യു.ഡി.എഫ് ചെയർമാൻ ലാൽ നന്ദാവനം ഒപ്പം ഉണ്ടായിരുന്നു. മണ്ഡല പര്യടനത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 8ന് കുന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലിത്താനത്ത് കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.കെ.ജയവർമ്മ ഉദ്ഘാടനം ചെയ്യും. 12.30ന് ചെങ്ങരൂർചിറയിൽ സമാപിക്കും. തുടർന്ന് നിരണം പഞ്ചായത്തിലെ പര്യടനം 2.30ന് എസ്.ബി.ഐ ജംഗ്‌ഷനിൽ തുടങ്ങി പനച്ചമൂട്ടിൽ സമാപിക്കും.