യു.ഡി.എഫ് റോഡ് ഷോ
Monday 06 April 2026 12:13 AM IST
ചെങ്ങന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിന്റെ ജനാധിപത്യ ബോധം തിരികെ വരുകയും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എബി കുര്യാക്കോസ് വിജയിക്കുകയും ചെയ്യുമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡൻറ് ഷാഫി പറമ്പിൽ.എം.പി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോയ്ക്ക് ശേഷം കൊല്ലകടവ് ജംഗ്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ എന്നും കോൺഗ്രസാണ് നിലകൊള്ളുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സ്ഥാനാർത്ഥി അഡ്വ.എബി കുര്യാക്കോസ് ഷാഫി പറമ്പിലിനൊപ്പമുണ്ടായിരുന്നു.