കരുത്തോടെ റബർ മുന്നേറുന്നു
കോട്ടയം: ക്രൂഡോയിൽ വിപണിയിലെ ചലനങ്ങൾ സിന്തറ്റിക്, സ്വാഭാവിക റബർ വിലയിൽ വൻ കുതിപ്പുണ്ടാക്കി. ആർ.എസ്.എസ് ഫോറിന് കിലോക്ക് 18 രൂപയാണ് ബാങ്കോക്കിൽ കൂടിയത്. ഇതിന് ആനുപാതികമായി ആഭ്യന്തര റബർ വില 220 രൂപയിലേക്ക് തിരിച്ചു കയറി. കടുത്ത വേനലിൽ ഉത്പാദനം കുറഞ്ഞതോടെ ടയർ കമ്പനികൾ വാങ്ങൽ ഉയർത്തി.
ആഭ്യന്തര വില ആർ.എസ്.എസ് ഫോർ 220 രൂപയും റബർ ബോർഡ് വില 228 രൂപയിലുമാണ്.
അന്താരാഷ്ട്ര വില(കിലോയ്‌ക്ക്)
ബാങ്കോക്ക് - 248 രൂപ
ചൈന അവധി വില - 225 രൂപ
ടോക്കിയോ- 224 രൂപ
##########
കുരുമുളക് വില താഴേക്ക്
കുരുമുളക് വില കഴിഞ്ഞ വാരം കിലോക്ക് 10 രൂപ കുറഞ്ഞു. ദക്ഷിണേന്ത്യയിൽ വിളവെടുപ്പായതാണ് തിരിച്ചടിയായത്. ഇറക്കുമതി വർദ്ധിച്ചതും വിനയായി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 1600 ടൺ കുരുമുളക് ഇറക്കുമതിയിൽ ഒരു ഭാഗം കൊച്ചിയിലെത്തിയതും തിരിച്ചടിയായി. പശ്ചിമേഷ്യയിലെ യുദ്ധം കയറ്റുമതിയെയും ബാധിച്ചു. ഇന്ത്യയുടെ കയറ്റുമതി നിരക്ക് ടണ്ണിന് 100 ഡോളർ കുറഞ്ഞു.
##കയറ്റുമതി നിരക്ക് (ടണ്ണിന്)
ഇന്ത്യ 7800 ഡോളർ
വിയറ്റ്നാം - 6000 ഡോളർ
ശ്രീലങ്ക- 6800 ഡോളർ
ബ്രസീൽ -5700 ഡോളർ
ഇന്തോനേഷ്യ- 6800 ഡോളർ