സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ

Monday 06 April 2026 12:18 AM IST

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 8 , 9 തീയതികളിൽ ഡ്യൂട്ടി ചെയ്യുവാൻ താല്പര്യമുള്ള കൂടുതൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. ഡ്യൂട്ടി ചെയ്യുന്നവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള തുക പ്രതിഫലമായി ലഭിക്കും. ആർമി , നേവി , എയർ ഫോഴ്‌സ് , എന്നിവയിൽ നിന്നും എല്ലാ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവർക്കും സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ : 9946986939.