ചരമവാർഷിക ദിനാചരണം

Monday 06 April 2026 12:19 AM IST

പത്തനംതിട്ട : എ.കെ.ജിയുടെ 49ാം ചരമവാർഷികം ജില്ലയിൽ പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു. സി.പി.എം ജില്ലാ കമ്മറ്റി ഒാഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രകമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക് പതാക ഉയർത്തി. ഡി.സി ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി രാജു എബ്രഹാം, ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ജെ.അജയകുമാർ, ബാബു ജോർജ്ജ് , ആർ. അജിത്കുമാർ, ഡോ.കെ.ജി.സരേഷ്, എ.ഗോകലേന്ദ്രൻ, രാഹുൽ കൃഷ്ണ, ഇ.കെ. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.