നീലസേന പ്രചാരണം

Monday 06 April 2026 12:45 AM IST

ചെങ്ങന്നൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ എസ്‌ യുവിന്റെ നേതൃത്വത്തിൽ നീലസേന പ്രചാരം നടത്തി. ചെങ്ങന്നൂർ നഗരത്തിലെ കടകളിലും സ്ഥാപനങ്ങളിലുമായി കെ എസ്‌ യു പ്രവർത്തകർ വോട്ട് അഭ്യർത്ഥിച്ചു.

ലിബു വെൺമണി, അജ്മൽ കൊല്ലകടവ്, അൻസിൽ അസീസ്, കൃഷ്ണേന്ദു പെരിങ്ങിലിപ്പുറം, നന്ദഗോപാൽ പുലിയൂർ, ആഷ്മി മോഹൻ, അഡ്വ.മുംതാസ്, ആദിത്യൻ ചെറിയനാട്, ആലിഫ് കക്കാട്, സിദ്ധാർഥ് മോൻ, സോനു കുളിക്കാംപാലം, ലക്ഷ്മി വെൺമണി, നിതിൻ കൃഷ്ണ, സാരംഗ് വെൺമണി, യെദു പെരിങ്ങലിപ്പുറം എന്നിവർ നേതൃത്വം നൽകി.