ജില്ലാ കൺവെൻഷൻ നടത്തി

Monday 06 April 2026 12:01 AM IST

കുഴൽമന്ദം: അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാ കൺവെൻഷൻ കുഴൽമന്ദം ശാഖാ മന്ദിരത്തിൽവെച്ച് ജില്ലാ പ്രസിഡന്റ് ഇ.ആർ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശശീന്ദ്രൻ വി ഏറാട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ സുരേഷ് വേലായുധൻ, പ്രഭകുമാർ കണ്ണാടി, ആർ.ഉണ്ണികൃഷ്ണൻ, തങ്കപ്പൻ, ടി.ആർ.കണ്ണൻ, പി.ചിന്നൻ എഴുത്തച്ഛൻ, പങ്കജാക്ഷൻ ജില്ലാ ഭാരവാഹികളായ ശിവാനന്ദൻ കഴണി, എ.പരമു, മോഹനൻ എന്നിവർ സംസാരിച്ചു. എം.സി.ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു. യോഗത്തിൽ അതിഥിയായി കേന്ദ്ര സ്റ്റീൽ ബോർഡ് അംഗം ഡോ. മനോജ് ദത്തൻ എഴുത്തച്ഛൻ, പാലക്കാട് നിയോജകമണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഉദയൻ സുകുമാരൻ എന്നിവർ പങ്കെടുത്തു.

സാമുദായിക താൽപര്യത്തിനും പൊതുവായ വിഷയങ്ങളിലും മുൻതൂക്കം നൽകുന്ന മുന്നണികൾക്ക് സമദൂരം പാലിച്ചുകൊണ്ട് വോട്ട് നൽകാൻ യോഗം തീരുമാനിച്ചു. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും പിന്തുണ നൽകാനും തീരുമാനിച്ചു. കേന്ദ്ര സ്റ്റീൽ ബോർഡ് അംഗം ഡോ. മനോജ് ദത്തൻ എഴുത്തച്ഛനെ ജില്ലാ ഭാരവാഹികൾ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.