വെബ് കാസ്റ്റിംഗ് സംവിധാനം
Monday 06 April 2026 11:06 PM IST
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 2536 പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം. എല്ലാ ബൂത്തുകളിലും അകത്തും പുറത്തുമായി രണ്ട് സി.സി ടി.വി കാമറകളാണ് സ്ഥാപിക്കുന്നത്. സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണ്. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ഒൻപതിന് വെബ് കാസ്റ്റിംഗ് തൽസമയം നിരീക്ഷിക്കുന്നതിനായി കളക്ടറേറ്റിൽ കൺട്രോൾ റൂം സജ്ജമാക്കും. ഇതിനുപുറമേ, എല്ലാ പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങളിലും (പി.വി.സി), വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വെബ് കാസ്റ്റിംഗ് നോഡൽ ഓഫീസർ അറിയിച്ചു.