രാഹുൽ ഗാന്ധി ഇന്ന് മാളയിൽ

Monday 06 April 2026 12:33 AM IST

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് മാളയിലും കുന്നംകുളത്തും പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ടിന് മാള സെന്റ് ആന്റണീസ് എച്ച്.എസ്.എസ് ഗ്രൗണ്ടിലും വെെകിട്ട് മൂന്നിന് കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് പരിസരത്തുമാണ് സമ്മേളനങ്ങൾ. മാളയിൽ കൊടുങ്ങല്ലൂർ, കയ്പമംഗലം, ഒല്ലൂർ,പുതുക്കാട്,ചാലക്കുടി,ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലെയും കുന്നംകുളത്ത് ചേലക്കര, തൃശൂർ,നാട്ടിക,കുന്നംകുളം,വടക്കാഞ്ചേരി,മണലൂർ,ഗുരുവായൂർ എന്നീ മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികൾ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അറിയിച്ചു. കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ള ദേശീയ,സംസ്ഥാന നേതാക്കളും സംബന്ധിക്കും.