ജെൻസി ടോക്ക്
Monday 06 April 2026 12:38 AM IST
സ്ഥാനാർത്ഥികൾ ആര് വിജയിച്ചാലും നാടിന്റെ വികസനം മുഖ്യമായിരിക്കണം. യുവാക്കൾക്ക് നാട്ടിൽ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. ഇതിനായി കാലഘട്ടത്തിന് അനുയോജ്യമായ പുതിയ സംരംഭങ്ങൾ തുടങ്ങണം. സ്കൂൾതലം മുതൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാകുന്ന പരിഷ്കരണം ആവശ്യമാണ്. തൊഴിലിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയം പാടില്ല.
-അർജ്ജുൻ കെ. സതീഷ്,
മൂലമറ്റം സെന്റ് ജോസഫ് കോളേജ്
അവസാനവർഷ ബി. കോം വിദ്യാർത്ഥി
തിരഞ്ഞെടുക്കപ്പെടുന്നയാൾ നല്ല വ്യക്തിയായിരിക്കണമെന്ന് നിർബന്ധമുണ്ട്. നാടിനെ നയിക്കാൻ പ്രാപ്തിയുള്ള സ്ഥാനാർത്ഥിക്ക് പാർട്ടി നോക്കാതെ വോട്ട് ചെയ്യും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി നോക്കാതെയാണ് വോട്ട് ചെയ്തത്. രാഷ്ട്രീയം നോക്കി വോട്ട് ചെയ്യുന്ന രീതിയോട് താത്പര്യമില്ല.
-ജെഫിൻ ജോസ്
തൊടുപുഴ ന്യൂമാൻ കോളേജ്
ബി.എ എക്കണോമിക്സ് അവസാന വർഷ വിദ്യാർത്ഥി