ഗ്രാവൈറ്റിന്റെ കരുത്തിൽ നിസ്സാൻ വിൽപ്പനയിൽ 98% കുതിപ്പ്
Monday 06 April 2026 12:47 AM IST
കൊച്ചി: നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എൻ.എം.ഐ.പി.എൽ) മാർച്ചിൽ 10,388 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയുമായി മികച്ച പ്രകടനം കാഴ്ചവച്ചു. ആഭ്യന്തര മൊത്തവ്യാപാരം 4,408 യൂണിറ്റുകളായി, കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ ആഭ്യന്തര വിൽപ്പനയിൽ കൈവരിച്ച റെക്കാഡ് നേട്ടമാണിത്. ഇത് ആഭ്യന്തര മൊത്തവ്യാപാരത്തിൽ ഫെബ്രുവരിയെ അപേക്ഷിച്ച് 98% വളർച്ചയാണ് രേഖപ്പെടുത്തിയത്. മാർച്ച് മാസത്തെ കയറ്റുമതി 5,980 യൂണിറ്റുകളാണ്. പുതിയ ഗ്രാവൈറ്റിന്റെ ഉപഭോക്തൃ ഡെലിവറികൾ ആരംഭിച്ചതും നിസ്സാൻ മാഗ്‌നൈറ്റിന്റെ സ്ഥിരതയാർന്ന പ്രകടനവും ഉൽപ്പാദന ശേഷി വർധനയും വളർച്ചയ്ക്ക് കാരണമായി. ആഭ്യന്തര വിൽപ്പനയിലെ ഈ മുന്നേറ്റം ഉപഭോക്താക്കളുടെ മികച്ച പ്രതികരണത്തിന്റെ തെളിവാണെന്ന് മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.