വിൽപ്പനനേട്ടം തുടർന്ന് സ്‌കോഡ
Monday 06 April 2026 12:48 AM IST
കൊച്ചി: സ്‌കോഡ ഇന്ത്യയുടെ വിൽപ്പന വളർച്ച നടപ്പുവർഷവും മുന്നോട്ട്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 20,028 കാറുകൾ വിറ്റഴിച്ച് എക്കാലത്തെയും ഉയർന്ന ത്രൈമാസ വിൽപ്പന സ്‌കോഡ ഇന്ത്യ കൈവരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 17,138 കാറുകളുടെ വിൽപ്പനയിൽ നിന്ന് 17 ശതമാനം വളർച്ച കമ്പനി നേടി.
50,000ലധികം യൂണിറ്റുകളുടെ വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട കൈലാഖ്, നവീകരിച്ച കുഷാക്, സ്ലേവിയയുടെ സുസ്ഥിര വളർച്ച, പ്രീമിയം എസ്.യു.വി വിഭാഗത്തിൽ കോഡിയാകിന് ലഭിച്ച മികച്ച ഡിമാൻഡ് എന്നിവയാണ് വളർച്ചയുടെ ശക്തിയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആഷിഷ് ഗുപ്ത പറഞ്ഞു.