അരുവിയിൽ നിന്ന് വെള്ളം കുടിച്ചു, ഡ്രോണിൽ പതിയാൻ കുന്ന് കയറി

Monday 06 April 2026 12:23 AM IST

മടിക്കേരി(കർണ്ണാടക): ചെങ്കുത്തായ കുന്നിൻ മുകളിൽ നിന്ന് വഴിതെറ്റി 'ബോൾഡ് ഗേൾ' ശരണ്യ എത്തിപ്പെട്ടത് പാറയും അരുവിയുമുള്ള സ്ഥലത്തായിരുന്നു. അര ലിറ്റർ വെള്ളം മാത്രമായിരുന്നു കൈയിൽ. അത് തീർന്നപ്പോൾ അരുവിയിൽ നിന്ന് വെള്ളം കുടിച്ചു പാറപ്പുറത്ത് വിശ്രമിച്ചു.

ഡ്രോണിൽ പതിയാൻ തുറസായ കുന്നിൻ മുകളിൽ കയറി നിൽക്കുമായിരുന്നു.

കാട്ടിനുള്ളിൽ നിന്ന് നാലാം നാൾ ശരണ്യയുടെ 'റീ എൻട്രി' ഉണ്ടായിരിക്കുന്നത് ഈസ്റ്റർ ദിനത്തിലാണെന്ന പ്രത്യേകതയുമുണ്ട്.

അസാമാന്യമായ പാടവവും ധൈര്യവുമുള്ള ഒരാൾക്ക് മാത്രമേ ഈ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് അവിടെ കഴിയാനവുകയുള്ളൂ എന്നാണ് കർണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പറയുന്നത്. വന്യമൃഗങ്ങളുടെ കണ്ണിൽപ്പെടാതെ ശരണ്യ രക്ഷപ്പെട്ടത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ്. രക്ഷപ്പെടുത്തി കാടിന് വെളിയിൽ എത്തിച്ച തദ്ദേശവാസിയുടെ പ്രതികരണം ഇതായിരുന്നു.