ഹോംവോട്ടിംഗിൽ 2,​26,​860 പേർ വോട്ട് രേഖപ്പെടുത്തി 

Monday 06 April 2026 12:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 85 വയസിനു മുകളിലുള്ള 96% പേരും 97% ഭിന്നശേഷിക്കാരും ഹോംവോട്ടിംഗിലൂടെ വോട്ട് രേഖപ്പെടുത്തി. 2,​41,​834 പേരുടെ പട്ടികയിൽ 2,​26,​860 പേരാണ് വോട്ടു ചെയ്തത്. അവശ്യസേവന വകുപ്പുകളിലുള്ളവർക്കായി ഏർപ്പെടുത്തിയ വോട്ടിംഗിൽ 80 ശതമാനം പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.

ശനിയാഴ്ച 18,​978 പേർ ഹോംവോട്ടിംഗിലൂടെ വോട്ടുചെയ്തു. തിരുവനന്തപുരം 25,​375, കൊല്ലം17,​701, പത്തനംതിട്ട 11,​436, ആലപ്പുഴ 18,​899, കോട്ടയം 17,​040, ഇടുക്കി 5,​742, എറണാകുളം18,​924, തൃശൂർ 20,​713, പാലക്കാട് 16,​112, മലപ്പുറം 18,​012, കോഴിക്കോട് 22,​185, വയനാട് 5,​194, കണ്ണൂർ 21,​929, കാസർകോട് 7,​598 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്. 85 വയസിന് മുകളിലുള്ള 1,​39,​871 പേരും ഭിന്നശേഷിക്കാരായ 60,​568 പേരും വോട്ടുചെയ്തു.

മാർച്ച് 30 മുതലാണ് ഹോംവോട്ടിംഗ് തുടങ്ങിയത്. മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയായിരുന്നു വോട്ടിംഗ്. പോളിംഗ് ഓഫീസർ, രണ്ടു അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പൊലീസ് എന്നിവരടങ്ങുന്ന സംഘം വീടുകളിലെത്തി. പ്രത്യേകം ബൂത്ത് തയ്യാറാക്കിയാണ് വോട്ട് ചെയ്യിച്ചത്. 2,​227 സംഘങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്.