മേക്കപ്പ് ആർട്ടിസ്റ്റ് നവോദയ അമാൻ
Monday 06 April 2026 2:34 AM IST
ആലപ്പുഴ: മേക്കപ്പ് ആർട്ടിസ്റ്റും അഭിനേതാവുമായിരുന്ന ആലപ്പുഴ ലജ്നത്ത് വാർഡ് ഫാത്തിമ കോട്ടേജിൽ നവോദയ അമാൻ (82) നിര്യാതനായി. കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയിലൂടെയാണ് അമാൻ മേക്കപ്പ് ആർട്ടിസ്റ്റായത്. നവോദയയുടെ നിരവധിചിത്രങ്ങളിൽ വേഷമിട്ടതോടെ അമാന്റെ പേര് നവോദയ അമാനെന്നായി. 1972ലെ പോസ്റ്റുമാനെ കാണാനില്ല സിനിമ മുതൽ 2013ൽ പുറത്തിറങ്ങിയ ‘മാജിക് മാജിക്’ വരെയുള്ള ഒട്ടേറെ സിനിമകളിൽ മേക്കപ്പ്മാനായിരുന്നു. ഭാര്യ: ഹലീമ ബീവി (റിട്ട. വെൽഫയർ ഡിപ്പാർട്ട്മെന്റ്). മക്കൾ: സിറാജ് അമാൻ (ആർട്ട് ഡയറക്ടർ), അജീബ് അമാൻ (ബിസിനസ്), ഹസീന അമാൻ (ലജനത്ത് എച്ച്.എസ്.എസ് അദ്ധ്യാപിക). മരുമക്കൾ: ഷെർമിൻ സിറാജ് (അദ്ധ്യാപിക), സബീന അജീബ് (അദ്ധ്യാപിക), അൻവർ ഹുസൈൻ (ലോക്കോ പൈലറ്റ്).