അഞ്ജലി നായർ വീണ്ടും കോടതിയിലേക്ക്
Monday 06 April 2026 12:52 AM IST
കൊച്ചി:വോട്ടിംഗ് യന്ത്രത്തിൽ പേര് മാറ്റണമെന്ന ആവശ്യം റിട്ടേണിംഗ് ഓഫീസർ തള്ളിയതിനെതിരെ തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഞ്ജലി നായർ ഹൈക്കോടതിയിൽ ഇന്ന് വീണ്ടും ഹർജി സമർപ്പിക്കും.ഹൈക്കോടതിയുടെ മുൻനിർദ്ദേശം രാഷ്ട്രീയലക്ഷ്യത്തോടെ റിട്ടേണിംഗ് ഓഫീസർ തള്ളിയതിനെതിരെയാണ് ഹർജിയെന്ന് അഞ്ജലി നായർ പറഞ്ഞു.ബാലറ്റിൽ ചേർത്ത അഞ്ജലി പി.വി എന്ന പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരിക്ക് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചിരുന്നില്ല.ഹൈക്കോടതിയെ സമീപിച്ചപ്പോൾ,ശനിയാഴ്ച ഹിയറിംഗ് നടത്തി അനുഭാവപൂർവം തീരുമാനമെടുക്കണമെന്ന് റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു.