സ്‌കേറ്റിംഗ് റാലി
Monday 06 April 2026 12:55 AM IST
കൊല്ലം: വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായി കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ് കൊല്ലത്ത് സ്‌കേറ്റിംഗ് റാലി നടത്തി. നമ്മുടെ വോട്ട് നമ്മുടെ അഭിമാനം നമ്മുടെ അവകാശം എന്നീ സന്ദേശങ്ങളുമായാണ് ക്ലബ് അംഗങ്ങൾ റാലിയിൽ പങ്കെടുത്തത്. വോട്ടെടുപ്പിന്റെ പ്രാധാന്യവും ഓരോ വോട്ടും വിലയേറിയതാണെന്നുമുള്ള അവബോധം പുതുതലമുറക്കാരിലുൾപ്പെടെ എത്തിക്കുന്നതിനാണ് റാലി നടത്തിയതെന്ന് സംഘാടകർ പറഞ്ഞു. ജില്ലാ, സംസ്ഥാന സ്‌കേറ്റിംഗ് താരങ്ങളും രക്ഷാകർത്താക്കളും റാലിയിൽ പങ്കെടുത്തു. സെക്രട്ടറി പി.ആർ.ബാലഗോപാൽ, ബി.ഷൈനി, അനൂപ്, വി.വിവി, എസ്.നീതു, ശുഭ തുടങ്ങിയവർ നേതൃത്വം നൽകി.