വീട്ടരങ്ങ് ഇന്ന്
Monday 06 April 2026 12:57 AM IST
കൊട്ടാരക്കര: പുരോഗമന കലാസാഹിത്യ സംഘം കരീപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വീട്ടരങ്ങ് സംഘടിപ്പിക്കും. വൈകിട്ട് 6 ന് കടയ്ക്കോട് വടക്കേമുക്കിൽ ബ്ളോക്ക് പഞ്ചായത്തംഗം പി. ഷീജയുടെ വസതിയിൽ ചേരുന്ന യോഗം ജില്ലാ പ്രസിഡന്റ് ബീനാ സജീവ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ്.സുജിത്ത് അദ്ധ്യക്ഷത വഹിക്കും. എൻ.ശരത്ത് ചന്ദ്രൻ ആചാരി, അജീഷ.എസ്. ശശി എന്നിവർ നയിക്കുന്ന നാടൻപാട്ട്, സാരംഗി സന്തോഷിന്റെ തിരഞ്ഞെടുപ്പ് ഗാനം എന്നിവ ഉണ്ടാകുമെന്ന് സെക്രട്ടറി ജി.സജു അറിയിച്ചു.