പെരിനാട് കലാവേദി

Monday 06 April 2026 12:58 AM IST

കൊല്ലം: പെരിനാട് കലാവേദിയുടെ അവധിക്കാല ക്യാമ്പ് നാടക പ്രവർത്തകൻ പി.ജെ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികളിലും ഏതെങ്കിലും ഒരു കലയുടെ വിത്ത് ഒളിഞ്ഞുകിടപ്പുണ്ടെന്നും അതിനെ വളരാൻ സഹായിക്കുന്ന തണുത്ത മഴയാണ് അവധിക്കാല ക്യാമ്പുകളെന്നും അദ്ദേഹം പറഞ്ഞു. കലാവേദി വനിതാ രംഗം പ്രസിഡന്റ് വസന്ത സദാനന്ദൻ അദ്ധ്യക്ഷയായി. ചെയർമാൻ ആർ.സജീവ്കുമാർ, ഉപരി സമിതിയംഗം ആർ.രാജശേഖരൻ പിള്ള, സെക്രട്ടറി പി.ആർ.ബിജു, ഗ്രന്ഥശാല സെക്രട്ടറി ആർ.ബാലമുരളി, വനിതാരംഗം സെക്രട്ടറി അനുപമ ബിജു, ഗിരിജ ശേഖർ തുടങ്ങിയവർ സംസാരിച്ചു. മേയ് 9ന് ക്യാമ്പ് സമാപിക്കും.