വോ​ട്ടിം​ഗ് മെഷീൻ ക​മ്മിഷ​നിം​ഗ്

Monday 06 April 2026 12:59 AM IST

കൊ​ല്ലം: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ (ഇ.വി.എം) ക​മ്മി​ഷ​നിം​ഗ് ജി​ല്ല​യിൽ പൂർ​ത്തി​യാ​യി. സ്ഥാ​നാർത്ഥി​ക​ളു​ടെ പേ​ര്, ചി​ഹ്നം, ഫോ​ട്ടോ എ​ന്നി​വ​യ​ട​ങ്ങി​യ ഇ.വി.എം ബാ​ല​റ്റ് ലേ​ബ​ലു​കൾ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളിൽ പ​തി​ച്ച് സീൽ ചെ​യ്​ത ശേ​ഷം കൺ​ട്രോൾ യൂ​ണി​റ്റു​കൾ ടാ​ഗു​കൾ ഉ​പ​യോ​ഗി​ച്ച് സീൽ​ചെ​യ്തു. ഓ​രോ ​മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂ​മു​ക​ളിൽ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു ക​മ്മിഷ​നിം​ഗ്. ജി​ല്ല​യി​ലെ 2256 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി റി​സർ​വ് അ​ട​ക്കം 2698 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 2691 കൺ​ട്രോൾ യൂ​ണി​റ്റു​ക​ളും 2920 വി.വി.പാ​റ്റ് മെ​ഷീ​നു​ക​ളു​മാ​ണ് ത​യ്യാ​റാ​ക്കി​യ​ത്.