പരിശീലനം സംഘടിപ്പിച്ചു

Monday 06 April 2026 3:51 AM IST
ജില്ലയിലെ പ്രശ്ന സാദ്ധ്യതാ ബൂത്തുകളിൽ നിരീക്ഷണം നടത്തുന്നതിന് തിരഞ്ഞെടുത്ത മൈക്രോ ഒബ്സർവർമാർക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഇലക്ഷൻ ഒബ്സർവർമാരായ എം.ബി.രാജേഷ് ഗൗഡ, ശക്തി സിംഗ് നിർദ്ദേശങ്ങൾ നൽകുന്നു.

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രശ്ന സാദ്ധ്യതാ ബൂത്തുകളിൽ നിരീക്ഷണം നടത്തുന്നതിനായി തിരഞ്ഞെടുത്ത മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. പ്രാഥമിക പരിശീലനത്തിൽ പങ്കെടുക്കുവാൻ കഴിയാതിരുന്നവർക്കും പുതുതായി നിയമിച്ച മൈക്രോ ഒബ്സർവർമാർക്കുമുള്ള പരിശീലനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഇലക്ഷൻ ഒബ്സർവർമാരായ എം.ബി.രാജേഷ് ഗൗഡ, ശക്തി സിംഗ് എന്നിവർ മൈക്രോ ഒബ്സർവർമാർക്ക് നിർദ്ദേശങ്ങൾ നൽകി.

ജില്ലാ മാസ്റ്റർ ട്രെയിനർ ടി.കുഞ്ഞീതുട്ടി, മൈക്രോ ഒബ്സർവർ ജില്ലാതല നോഡൽ ഓഫീസർ ജിതിൻ.കെ.ജോൺ നേതൃത്വം നൽകി. ഏഴ് നിയോജക മണ്ഡലങ്ങളിലായി 15 ലൊക്കേഷനുകളിൽ ആകെ 43 പോളിംഗ് സ്റ്റേഷനുകളാണ് പ്രശ്ന സാദ്ധ്യതാ ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. റിസർവ് ഉൾപ്പെടെ 56 മൈക്രോ ഒബ്സർവർമാരെയാണ് ഇവിടങ്ങളിലേക്ക് നിയോഗിക്കുന്നത്.