അപേക്ഷ ക്ഷണിച്ചു
Tuesday 07 April 2026 1:00 AM IST
പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ്. കോളേജിൽ വിവിധ തസ്തികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി. വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ വിഭാഗത്തിലേക്ക് അസി. പ്രൊഫസർ കം വകുപ്പ് മേധാവി, അറബിക്, ടൂറിസം അഡ്മിനിസ്‌ട്രേഷൻ, ഫാഷൻ ഡിസൈനിംഗ്, മൾട്ടി സ്‌പോർട്‌സ് എന്നീ വിഭാഗങ്ങളിൽ അസി. പ്രൊഫസർമാരെയും സോഫ്റ്റ് വെയർ ഡെവലപ്പ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ലാബ് ഇൻസ്ട്രക്ടർ എന്നിവയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ പി.ജി., നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി. യോഗ്യത ഉള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ www.mesmarampally.org എന്ന വെബ്‌സൈറ്റ് വഴി 16നകം ഓൺലൈനായി അപേക്ഷിക്കണം.