പ്രകടന പത്രിക പുറത്തിറക്കി

Monday 06 April 2026 8:00 PM IST

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.അരുണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൽ.ഡി.എഫ് മൂവാറ്റുപുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി മൂവാറ്റുപുഴയുടെ വികസ‌ന കുതിപ്പിന് മുന്നോട്ട് വക്കുന്ന കർമ്മ പദ്ധതികളടങ്ങുന്ന പ്രകടനപത്രിക പുറത്തിറക്കി. മണ്ഡലത്തി ൽ കൂടുതൽ സർക്കാർ സ്ഥാപനങ്ങൾ അനുവദിക്കുകയും മുൻ എൽ.ഡി.എഫ് എം.എൽ.എമാർ സ്വീകരിച്ച വികസന കാഴ്‌ചപ്പാടും നടപടികളും ഉണ്ടാകുമെന്ന് എൽ.ഡി.എഫ് മൂവാറ്റുപുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.അനീഷ് എം.മാത്യുവും സെക്രട്ടറി മുൻ എം.എൽ.എ ബാബു പോളും പറഞ്ഞു.