17.8 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Tuesday 07 April 2026 1:10 AM IST
നെടുമ്പാശേരി: 17.8 ലക്ഷം രൂപയുടെ സ്വർണം കളിപ്പാട്ടത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്‌റ്റംസ് പിടികൂടി. ഇന്നലെ ഒമാൻ എയർ വിമാനത്തിൽ മസ്‌കത്തിൽ നിന്ന് എത്തിയ തൃശൂർ സ്വദേശി സജിത് തയ്യിൽ സരസകുമാർ ആണ് പിടിയിലായത്. സംശയം തോന്നി ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പാളി രൂപത്തിലാക്കിയ സ്വർണം കണ്ടെത്തിയത്. കളിപ്പാട്ട സൈക്കിളിന്റെ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 117 ഗ്രാം തൂക്കമുണ്ട്.