ഫ്ലാഷ് മോബ്

Tuesday 07 April 2026 1:30 AM IST
മലമ്പുഴ നിയോജക മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി എ.പ്രഭാകരൻ എം.എൽ.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ളാഫ് മോബ്.

കഞ്ചിക്കോട്: മലമ്പുഴ നിയോജക മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി എ.പ്രഭാകരൻ എം.എൽ.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഫ്ളാഫ് മോബ് സംഘടിപ്പിച്ചു. എസ്.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയംഗം ടി.വി.നന്ദകുമാറിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ഫ്ളാഷ് മോബ് നടന്നത്. പുതുതലമുറ വോട്ടർമാർക്കിടയിൽ തിരഞ്ഞെടുപ്പ് പ്രചാരണം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. ഫ്ളാഷ് മോബിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും പ്രായഭേദമെന്യേ ജനങ്ങൾ ഒപ്പം ചുവട് വെച്ച് പരിപാടി ആകർഷകമാക്കിയെന്നും നന്ദകുമാർ പറഞ്ഞു.